പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഗുരുദേവ ചൈതന്യം ബാലാലയ പ്രതിഷ്ഠ ഇന്ന് നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി രാകേഷ് മുഖ്യകാർമ്മികത്വം വഹിക്കും. പ്രസിഡന്റ് കെ.എം. പ്രതാപൻ, സെക്രട്ടറി ടി.എസ്. ശശികുമാർ, ദേവസ്വം മാനേജർ എൻ.ആർ. ഉത്തമൻ ശാന്തി തുടങ്ങിയവർ നേതൃത്വം നൽകും.