
കുറുപ്പംപടി: ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യത്തിൽ കഴിഞ്ഞ തവണത്തെ ഫലം ആവർത്തിച്ച് സഹൽ മുഹമ്മദ്. കഴിഞ്ഞ വർഷം രണ്ടിനങ്ങളിൽ സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയ തേവര എസ്.എച്ച് സ്‌കൂളിലെ പ്ലസ്ടുക്കാരൻ സഹൽ ഇത്തവണയും ഒന്നിലേറെ ഇനങ്ങളിൽ മത്സരിക്കുന്നുണ്ട്. ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ന് കേരളനടനത്തിലും നാടോടിനൃത്തത്തിലു സഹൽ മത്സരിക്കും. കൊല്ലം സംസ്ഥാന കലോത്സവത്തിലും ഇത്തവണത്തെ പിറവം ജില്ലാ കലോത്സവത്തിലും കേരളനടനം, നാടോടി നൃത്തം എന്നിവയിൽ എ ഗ്രേഡ് നേടിയിരുന്നു.
സഹലിന്റെ സഹോദരി സഹല നർഗീസ് കലോത്സവത്തിലെ സ്ഥിര സാനിദ്ധ്യമായിരുന്നു. നാടോടിനൃത്തം, കുച്ചിപ്പുടി, ഭരതനാട്യം ഇനങ്ങളിൽ തുടർച്ചയായ മൂന്ന് വർഷം സംസ്ഥാന മേളയിൽ ജില്ലയെ പ്രതിനിധീകരിച്ചു. സൂരജ് നായരാണ് സഹലിന്റെ പരിശീലകൻ. മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശികളായ ഷമീറിന്റെയും അനീഷയുടെയുംമകനാണ്.