കൊച്ചി: വൈറ്റില സിൽവർസാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ച് ആർമി ടവറിലെ താമസക്കാരുടെ പ്രശ്‌നത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് ഹൈബി ഈഡൻ എം.പി നിവേദനം നൽകി. കർശനനടപടി സ്വീകരിക്കുമെന്നും 15 ദിവസത്തിനകം റിപ്പോർട്ട് ആവശ്യപ്പെടുമെന്നും മന്തി ഉറപ്പുനൽകി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി വെൽഫയർ ഹൗസിംഗ് ഓർഗനൈസേഷൻ സൈനികർക്കും കുടുംബങ്ങൾക്കുമായി കൈമാറിയ ചന്ദേർകുഞ്ച് ഫ്‌ളാറ്റുകൾ തകർച്ചയുടെ വക്കിലാണെന്ന് ഹൈബി പറഞ്ഞു. മദ്രാസ് ഐ.ഐ.ടി, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഒഫ് സയൻസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ റിപ്പോർട്ടുകളും ഹാജരാക്കി.