
പിറവം: സി.പി.എം കൂത്താട്ടുകുളം ഏരിയാസമ്മേളനത്തിന്റെ ഭാഗമായി സ്ത്രീപക്ഷ കേരളത്തിനായി ഇടതുപക്ഷം എന്ന വിഷയത്തിൽ പിറവത്ത് വനിതാസെമിനാർ നടന്നു. സെമിനാർ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അഗം ബീന ബാബുരാജ് അദ്ധ്യക്ഷയായി. ഏരിയാ സെക്രട്ടറി പി.ബി രതീഷ്, ഷീമോൾ പ്രകാശ്, വിജയ ശിവൻ, ഏലിയാമ്മ ഫിലിപ്പ്, അംബിക തങ്കപ്പൻ,കെ.പി സലിം, ഒ.എൻ വിജയൻ, എൻ. കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.