അങ്കമാലി: കുട്ടികളിൽ കണ്ട് വരുന്ന പോഷകക്കുറവിനും വിളർച്ചയ്ക്കും കാരണമാകുന്ന വിരബാധ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ വിരവിമുക്ത ദിനചരണം നടത്തി. നായത്തോട് 88-ാo നമ്പർ അങ്കണവാടിയിൽ നടന്ന ദേശീയ വിരവിമുക്ത ദിനാചരണം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ സി.എം അമ്മിണി, ഹെൽപ്പർ രജിനി സത്യൻ, ആശാവർക്കർ ഹെൽബി ജോസ്, മാതൃ കമ്മിറ്റി അംഗം അല്ലി കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.