കൊച്ചി: കലൂർ മെട്രോ സ്റ്റേഷന്റെ മീഡിയനുകളിൽ രാത്രികാലങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ അന്തിയുറങ്ങുന്നത് അപകടകരവും നഗരത്തിന്റെ ശോഭ കെടുത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ. മെട്രോപ്പില്ലറുകൾ പരസ്യത്തിന് കൊടുത്ത് വലിയ ധനനേട്ടം ഉണ്ടാക്കുമ്പോൾ മെട്രോ മീഡിയനുകൾ പരിപാലിക്കാതെ സാമൂഹ്യവിരുദ്ധരുടെ താവളമായി തീരുകയാണ്.
ഇവിടെ അന്തിയുറങ്ങുന്നവരെ അടിയന്തരമായി മാറ്റി പാർപ്പിക്കുന്നതിന് നടപടിയുണ്ടാകണം. നഗരത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മേയർ, പൊലീസ് മേധാവികളുടെ യോഗം വിളിക്കണം. മീഡിയനുകളിൽ രാത്രി ഉറങ്ങുന്നവർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് പൊതു ഇടങ്ങൾ തേടുന്നത് നഗരത്തെ വൃത്തിഹീനമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കായി നൈറ്റ് ഷെൽറ്ററുകൾ ആരംഭിക്കണമെന്നും ആന്റണി കുരിത്തറ, പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി അരിസ്റ്റോട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.