വൈപ്പിൻ: ഐ.ആർ.ബാഹുലേയൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് 2024-25 വർഷത്തേക്കുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. മെഡിസിൻ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്‌.സി), എൻജിനിയറിഗ് (ബിടെക്), കമ്പ്യൂട്ടർ (എം.സി.എ, എം.എസ്‌സി, എം.എസ്‌സി ഐടി, എം.എസ്‌സി ഇലക്‌ട്രോണിക്‌സ്, ബിഎസ്‌സി നഴ്‌സിംഗ്, എൽ.എൽ.ബി, ബി.എസ്‌സി അഗ്രിക്കൾച്ചർ, ബി.എഫ്.എസ്‌.സി എന്നീ കോഴ്‌സുകൾക്കാണ് സ്‌കോളർഷിപ്പുകൾ നല്കുന്നത്. വൈപ്പിൻ കരയിലെ ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 31നകം സെക്രട്ടറിക്ക് ലഭിച്ചിരിക്കണം. ഫോൺ: 7902402329, 7558084778.