
പറവൂർ: പുനർജനി പദ്ധതിയിൽ കോട്ടുവള്ളി കൈതാരം തറയിൽപ്പറമ്പ് ചിത്രാ അനിൽകുമാറിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ചിത്രക്കും നാല് മക്കൾക്കും സ്വന്തമായി ഭൂമിയോടെ വീടോ ഉണ്ടായിരുന്നില്ല. ദാനമായി ലഭിച്ച മൂന്ന് സെന്റ് ഭൂമിയിൽ സംസ്ഥാന കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് അസോസിയേഷനാണ് വീട് നിർമ്മിച്ച് നൽകിയത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഷാരോൺ പനക്കൽ, എം.ബി. സ്യമന്തഭദ്രൻ, വി.എച്ച്. ജമാൽ, പി.കെ. ജയകൃഷ്ണൻ, സി.പി ജയേഷ്, കെ. ലത തുടങ്ങിയവർ പങ്കെടുത്തു.