പറവൂർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ സമരം നടത്തി. വടക്കേക്കര പഞ്ചായത്തിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകരയിൽ യൂണിയൻ ജില്ലാ ട്രഷറർ ടി. എസ് രാജൻ, ഏഴിക്കരയിൽ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് പി.കെ. സോമൻ, കോട്ടുവള്ളിയിൽ യൂണിയൻ ഏരിയ സെക്രട്ടറി കെ.എസ്. സനീഷ്, ചേന്ദമംഗലത്ത് കർഷകസംഘം ഏരിയ സെക്രട്ടറി പി.പി. അജിത്ത്കുമാർ, പറവൂർ നഗരസഭയിൽ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, പുത്തൻവേലിക്കരയിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.എ. വിദ്യാനന്ദൻ എന്നിവർ ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് നിവേദനം നൽകി.