
പറവൂർ: വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ റോവർറേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ.ഇ.ഡി ബൾബ് അസംബ്ളിംഗ് പരിശീലനം നൽകി. ബൾബ് നിർമ്മാണം, റിപ്പയറിംഗ്, ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയിലാണ് പരിശീലനം നൽകിയത്. റോവർ സ്കൂട്ട് ലീഡർ എം.എസ്. ജയേഷ്, റേഞ്ചർ ലീഡർ അരുണിമ ആനന്ദ് എന്നിവർ നേതൃത്വം നൽകി.