
കുറുപ്പംപടി: തുടർച്ചയായ 15-ാം വർഷവും കോൽക്കളിയിൽ വിജയ തേരോട്ടം തുടർന്ന് തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് സ്‌കൂൾ. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഇത്തവണയും ടീം ഒന്നാം സ്ഥാനം നേടി.
ഹൈസ്‌കൂൾ വിഭാഗം ടീമിൽ മുഹമ്മദ് ഫഹദ്, മുഹമ്മദ് നിസാം, ഹമീസ്, ജർഷാദ്, അമ്മാർ, സമീൽ, ആഷിർ, ഫാരിസ്, ബിലാൽ, അഷ്‌റഫ്, അലി, റിഹാൻ എന്നിവരാണുണ്ടായിരുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ സഹദ്, ഹിലാൽ, ഷെരീഫ്, അബുഫായിസ്, ഫാരിസ്, ആസിഫ്, ആദിൽ, ഷഹബാസ്, യാസർ, അബ്ദുള്ള, ആഷിക്, അബുൽ ചിസ്തി എന്നിവരാണുണ്ടായിരുന്നത്.
ഹൈസ്‌കൂൾ വിഭാഗത്തിൽ മത്സരിച്ച നാല് ടീമുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച മൂന്ന് ടീമുകളും എ ഗ്രേഡ് നേടിയെന്നതുംശ്രദ്ധേയമായി.