bdjs
ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഡോ. അംബേദ്കർ അനുസ്മരണം ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ഡോ. അംബേദ്കറെ അനുസ്മരിച്ചു. പാവക്കുളം ജംഗ്ഷനിൽനടന്ന പരിപാടി ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ ഷാജി ഇരുമ്പനം, വി. ആർ. നാഥ്, നേതാക്കളായ അർജുൻ ഗോപിനാഥ്, ബീന നന്ദകുമാർ, മനോജ് മാടവന, വി. കെ. സുബ്രഹ്മണ്യൻ, കെ. ജി. ബിജു എന്നിവർ സംസാരിച്ചു.
75 വയസായ സി.സി. ഗാന്ധി, വിജയൻ നെരിശാന്തറ എളമക്കര, പി.കെ. പ്രസാദ് ഉദയംപേരൂർ, എം.വി. വിജയൻ തേവര, രേണുക ശശിധരൻ മാടവന എന്നിവരെ വാദ്യകലാ സംവിധായകൻ കലാഭവൻ കെ.സി. സുദർശനൻ പൊന്നാട അണിയിച്ച് ആദരിച്ചു.