medical-college
പീഡിയാട്രിക് സിസ്റ്റോസ്‌കോപ്പ് വാങ്ങുന്നതിനുള്ള ധനസഹായം സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വിജു ജേക്കബിൽ നിന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ ഏറ്റുവാങ്ങുന്നു

കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കുട്ടികളിലെ മൂത്രാശയ സംബന്ധമായ വൈകല്യങ്ങൾ കണ്ടെത്തുന്നതിനുള്ള പീഡിയാട്രിക് സിസ്റ്റോസ്‌കോപ്പ് വാങ്ങാൻ സിന്തൈറ്റ് ഗ്രൂപ്പ് എട്ടുലക്ഷം രൂപ ധനസഹായം നൽകി.

സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വിജു ജേക്കബിൽ നിന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ തുക ഏറ്റുവാങ്ങി.

കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന മൂത്രാശയ സംബന്ധമായ വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഉപകരണമാണ് സിസ്റ്റോസ്‌കോപ്പ്. ഈ ഉപകരണം ലഭ്യമാകുന്നതോടെ മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജറി വിഭാഗത്തിൽ മൂത്രാശയ സംബന്ധമായ രോഗങ്ങളുള്ള കുട്ടികൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാകും. സൗജന്യ നിരക്കിലായിരിക്കും ചികിത്സ.

എറണാകുളം ഗവ മെഡിക്കൽ കോളേജിൽ എല്ലാ ചൊവാഴ്ചകളിലും പീഡിയാട്രിക് സർജറി വിഭാഗം ഒ.പി സേവനം ലഭ്യമാണ്. ചടങ്ങിൽ
പീഡിയാട്രിക് സർജൻ ഡോ. അനിറ്റ് ജോസഫും പങ്കെടുത്തു.