pavi
പവിഴം അരി വാങ്ങുന്നവർക്കുള്ള കോംബോ ഓഫർ ഉദ്ഘാടനം പവിഴം ഗ്രൂപ്പ് ഡയറക്ടർ ഗോഡ്വിൻ ആന്റണി നിർവഹിക്കുന്നു. റെജി ചാവറ, പവിഴം ഗ്രൂപ്പ് ഡയറക്ടർ റോയി ജോർജ്, ചെയർമാൻ എൻ.പി. ജോർജ് എന്നീവർ സമീപം

കൊച്ചി: അരിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഉല്പാദന വിതരണ സ്ഥാപനമായ അരിക്കാർ ഫുഡ്‌സിന്റെ പവിഴം അരി വാങ്ങുന്നവർക്ക് പവിഴം ഉത്പന്നങ്ങൾ ലഭിക്കുന്ന കോംബോ ഓഫർ പദ്ധതി ആരംഭിച്ചു.

പത്തു കിലോ അരി ബാഗിൽ 25 മുതൽ 100 രൂപ വരെ വിലയുള്ള ഉല്പന്നങ്ങൾ ഉണ്ടായിരിക്കും. ഒരുവർഷം നീളുന്ന പദ്ധതിയിലൂടെ ലഭിക്കുന്ന ഉല്പന്നത്തെക്കുറിച്ച് അഭിപ്രായങ്ങൾ 8885050505 എന്ന നമ്പരിൽ വാട്സ് ആപ്പിലൂടെ അറിയിക്കുന്ന ഉപഭോക്താക്കളിൽ 10 പേർക്ക് എല്ലാ മാസവും ഒരു ഗ്രാം സ്വർണനാണയങ്ങൾ സമ്മാനിക്കുമെന്ന് ചെയർമാൻ എൻ.പി. ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡയറക്ടർമാരായ റോയി ജോർജ്, ഗോഡ്‌വിൻ ആന്റണി എന്നിവരും പങ്കെടുത്തു.