padam
ഭാരത മാതാ കോളേജിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് ഇൻഫോപാർക്ക് മുൻ സി.ഇ.ഒ ജിജോ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: ഭാരത മാതാ കോളേജിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി. ഇൻഫോപാർക്ക് മുൻ സി.ഇ.ഒ ജിജോ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ലിസി കാച്ചപ്പിള്ളി അദ്ധ്യക്ഷയായി. ടെക്ഗൻഷ്യ സഹസ്ഥാപകൻ ജോയ് സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ബിനി റാണി ജോസ് എന്നിവർ സന്നിഹിതരായിരുന്നു. ഡോ. ജോൺ ടി. എബ്രഹാം, ഡിസിഷൻ ട്രീ സ്ഥാപകൻ സെന്തിൽകുമാർ എന്നിവർ സംസാരിച്ചു. ഷിനോജ് ചെറുവത്തൂർ പ്രഭാഷണം നടത്തി. നിരവധി വിദഗ്ധരുടെ പ്രഭാഷണങ്ങളും ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും നടത്തും. വിവിധ കോളേജികളിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും വ്യാവസായിക മേഖലയിലുള്ളവരും പങ്കെടുക്കുന്ന കോൺഫറൻസ് ഇന്ന് സമാപിക്കും.