തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രമാണിച്ച് നവംബർ 29 മുതൽ ഡിസംബർ 6 വരെ രാത്രി 11.30 വരെ മെട്രോ ട്രെയിൻ സർവീസിന്റെ സമയം ദീർഘിപ്പിച്ചതായി കൊച്ചി മെട്രോ ഡെപ്യൂട്ടി ജനറൽ മാനേജർ അറിയിച്ചു. അധിക സമയത്ത് 20 മിനിട്ട് ഇടവേളകളിലായിരിക്കും സർവീസ്. കഴിഞ്ഞ വർഷം ഇപ്രകാരം സമയം ദീർഘിപ്പിച്ചപ്പോൾ 8 ദിവസത്തെ ഉത്സവത്തിൽ 5000 ത്തിലധികം യാത്രക്കാർ സർവീസ് പ്രയോജനപ്പെടുത്തിയെന്ന് അദ്ദേഹം അറിയിച്ചു.