vatta

കുറുപ്പംപടി: വട്ടപ്പാട്ടിൽ കഴിഞ്ഞ വർഷം കൈവിട്ടുപോയ വിജയം തിരിച്ചുപിടിച്ച് നോർത്ത് പറവൂർ പുല്ലംകുളം ശ്രീനാരായണ എച്ച്.എസ്.എസ് ടീം. ടി. ധനു കമൽ, ലിയോൺ ജേക്കബ്, മുഹമ്മദ് സിനാൻ, മഹേശ്വർ എസ്.കുറുപ്പ്, സി.എൽ. മയൂഖ്, ഇ.എസ്. മുഹമ്മദ് ഫർസീൻ, എം.എ. മുഹമ്മദ് സഹൽ, അംജിത്ത് അനീഷ്‌കുമാർ, പി.പി. ആൽവിൻ പോൾ, കെ.വി. സഞ്ജയ് കൃഷ്ണ എന്നിവരടങ്ങുന്ന ടീമാണ് മികച്ച പ്രകടനം നടത്തി ലക്ഷ്യം സാക്ഷാത്കരിച്ചത്. ആഷിക്, നാഷിം, അർജുൻ, മുഹമ്മദ്, ഫയാസ് എന്നിവരാണ് പരിശീലകർ. 2022ലെ സംസ്ഥാന കലോത്സവത്തിൽ സ്‌കൂളിലെ ടീം എ ഗ്രേഡുംനേടിയിരുന്നു.