ആലുവ: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച നമ്മളൊന്ന് - കലാജാഥക്ക് അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയിൽ സ്വീകരണവും നാടക അവതരണവും നടത്തി. സംഗീത നാടക അക്കാ‌ഡമി മുൻ വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷനായി. ജില്ലാ എക്സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, കെ.എ. രാജേഷ്, കെ.എ. ഷാജിമോൻ എന്നിവർ സംസാരിച്ചു.