photo
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് കൗൺസിൽ യോഗം ജില്ലാ സെക്രട്ടറി സി.കെ. ഗിരി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: രാജ്യത്തെ തൊഴിലാളി സംഘടനകൾ നടത്തുന്ന അഖിലേന്ത്യ പ്രതിഷേധ ദിന പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് കൗൺസിൽ അംഗങ്ങൾ പ്രകടനം നടത്തി. തുടർന്ന് എടവനക്കാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന കൗൺസിൽ യോഗം ജില്ലാ സെക്രട്ടറി സി.കെ. ഗിരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. വർഗീസ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എൻ. അമ്മിണി ദാമോദരൻ, എ.എ. മുരുകാനന്ദൻ, വി.കെ. ബാബു, എ.സി. ഗോപി, കെ.എ. തോമസ്, വി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.