കുറുപ്പംപടി: പൊട്ടലുള്ള കയ്യിൽ പ്ലാസ്റ്ററിട്ട് തിരുവാതിരക്കളിക്ക് വേദിയിൽ എത്തിയ പവിത്ര പ്രദീപിനും കൂട്ടുകാരികൾക്കും ഒടുവിൽ വിജയമധുരം. സബ്‌ജില്ലാ കലോത്സവത്തിന് മുൻപാണ് പവിത്രയുടെ കൈയ്ക്ക് പൊട്ടലേറ്റത്. വേദന ഉള്ളിലൊതുക്കിയാണ് പവിത്ര സ്റ്റേജിലെത്തിയത്. കടുത്ത വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. മാതാപിതാക്കളും സുഹൃത്തുക്കളും അദ്ധ്യാപകരും മത്സരത്തിൽ നിന്ന് വിലക്കിയെങ്കിലും പിന്മാറാൻ പവിത്ര തയ്യാറായില്ല.