കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് നൽകാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മകൾ ആശ ലോറൻസ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ ഇന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിലാണ് മകൻ എം.എൽ. സജീവനോട് മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് ലോറൻസ് പറഞ്ഞത് എന്നതടക്കം കണക്കിലെടുത്തായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയിൽ സംസ്‌കരിക്കാനായി വിട്ടു നൽകണമെന്നാണ് അപ്പീലിലെ ആവശ്യം. മൃതദേഹം നിലവിൽ എറണാകുളം മെഡിക്കൽ കോളേജിന് കൈമാറിയിരിക്കുകയാണ്.