കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ചേർത്തല സ്വദേശി സ‌മർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി അനുവദിച്ചില്ല. ഇതേ ആവശ്യവുമായി നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി സിംഗിൽബെഞ്ചിന്റെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി തീർപ്പാക്കിയത്. ചേർത്തല സ്വദേശി മുരളീധരൻ കോഞ്ചേരില്ലമാണ് പൊതുതാത്പര്യ ഹർജിയുമായി എത്തിയിരുന്നത്.