
കൊച്ചി: ശബരിമല മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റുമുള്ള തേങ്ങ ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും ആചാരമല്ലെന്നും ഒഴിവാക്കണമെന്നും ഹൈക്കോടതി ദേവസ്വം ബഞ്ച് ഉത്തരവിട്ടു. ഇത് ആചാരമല്ലെന്ന് ശബരിമല തന്ത്രി വ്യക്തമാക്കിയിരുന്നു. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഇക്കാര്യങ്ങൾ അനൗൺസ്‌മെന്റിലൂടെ ഭക്തരെ അറിയിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് വിധി.