പറവൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആലുവ വിദ്യാഭ്യാസ ജില്ലയിലെ പത്ത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദിശ ഹയർസ്റ്റഡി എക്സ്പോ ഇന്നും നാളെയുമായി പറവൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9ന് ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി ഉദ്ഘാടനം ചെയ്യും. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയാകും. വൈസ് ചെയർമാൻ എം.ജെ. രാജു മുഖ്യപ്രഭാഷണം നടത്തും. എക്സ്പോയിൽ സർക്കാർ എയ്ഡഡ് മേഖലകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരിയർ സ്റ്റാളുകൾ, കരിയർ സെമിനാർ, കെ. ഡാറ്റ് അഭിരുചി പരീക്ഷ, ഗവേഷണ പ്രബന്ധാവതരണം എന്നിവയുണ്ടാകും. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.