anganavadi
കീഴ്മാട് പഞ്ചായത്ത് എട്ടാം വാർഡിൽ 31 -ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് അൻവർ സാദത്ത് എംഎൽ.എ ശിലാസ്ഥാപനം നടത്തുന്നു

ആലുവ: കീഴ്മാട് പഞ്ചായത്ത് എട്ടാം വാർഡിൽ 31 -ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് അൻവർ സാദത്ത് എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 28.83 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ റസീന നജീബ്, എൽസി ജോസഫ്, മെമ്പർമാരായ കെ.എ. ജോയ്, ടി.പി. അബ്ദുൾ അസീസ്, കെ.കെ. സതീശൻ, ടി.ആർ. രജീഷ്, ഹിത ജയകുമാർ, പി.എ. മുജീബ്, മീതിയൻ പിള്ള, ബീന എന്നിവർ സംസാരിച്ചു.