nirmala
നിർമല കോളേജ് ,സംഘടിപ്പിച്ച റാങ്ക് ജേതാക്കൾക്കുള്ള ആദരവും മെറിറ്റ് ദിനാഘോഷവും കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: റാങ്ക് ജേതാക്കളെ ആദരിക്കാൻ മൂവാറ്റുപുഴ നിർമല കോളേജിൽ മെറിറ്റ് ദിനാഘോഷം സംഘടിപ്പിച്ചു. കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി തലത്തിൽ റാങ്ക് കരസ്ഥമാക്കിയ 194 വിദ്യാർത്ഥികളെ ആദരിച്ചു. കോതമംഗലം രൂപതാ വികാരി ജനറാളും കോളേജ് മാനേജറുമായ ഫാ. ഡോ. പയസ് മലേക്കണ്ടത്തിൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, കോളേജ് ഓട്ടോണോമസ് ഡയറക്ടർ ഡോ. കെ.വി. തോമസ്, പ്രൊഫ. എ.ജെ. ഇമ്മാനുവൽ, ഡോ. ജിജി കെ. ജോസഫ്, പ്രോഗ്രാം കൺവീനർ സിസ്റ്റർ എമി ടോമി എന്നിവർ നേതൃത്വം നൽകി .