കൊച്ചി: ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷൻ (ഐ.ആർ.ഐ.എ) കേരള ഘടകത്തിന്റെ വാർഷിക ദ്വിദിന സമ്മേളനം നാളെ രാവിലെ 9.30ന് കലൂർ ഐ.എം.എ. ഹൗസിൽ നടക്കും. ജസ്റ്റിസ് ഹരിശങ്കർ മേനോൻ ഉദ്ഘാടനം ചെയ്യും. കരൾരോഗങ്ങൾ പ്രതിരോധിക്കാതിനുള്ള നൂതനരീതികളെക്കുറിച്ചും ഗർഭസ്ഥശിശുക്കളുടെ തൂക്കക്കുറവിനുള്ള സാദ്ധ്യത കണ്ടെത്തുന്നതിനെക്കുറിച്ചുമുള്ള പരിശോധനാരീതികളാണ് മുഖ്യവിഷയങ്ങളെന്ന് സംഘാടകസമിതി ചെയർമാൻ ഡോ. അമൽ ആന്റണി, സെക്രട്ടറി ഡോ. റിജോ മാത്യു എന്നിവർ അറിയിച്ചു.