മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി തത്ത്വമസി അയ്യപ്പ സേവാ സംഘത്തിന്റെ അഭിമുഖ്യത്തിൽ ഇന്നും നാളെയുമായി ദേശവിളക്ക് നടക്കും. ഇന്ന് വൈകിട്ട് 7ന് തിരുവാതിര. 8 മണിക്ക് കുമാരി ആശാ സുരേഷിന്റെ സോപാന സംഗീതം. തുടർന്ന് അന്നദാനം. നാളെ അഷ്ഠദ്രവ്യ മഹാഗണപതി ഹോമം, ഉഷ പൂജ, ഉച്ചപൂജ എന്നിവ മാറാടി ഭഗവതി ക്ഷേത്രം മേൽശാന്തി മഹേഷ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. വൈകിട്ട് 6.30 ന് ശബരിമല മുൻ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ ദീപാരാധന. തുടർന്ന് നിലകണ്ഠൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പാനക പൂജയും ആഴിപൂജയും. ശാസ്താംപാട്ട്, ചിന്ത്പാട്ട്, അമ്മൻ കുടം അന്നദാനം, വെടിക്കെട്ട്, എതിരേൽപ്പ് എന്നിവയും നടക്കും.