ആലങ്ങാട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കിഴിലുള്ള തത്തപ്പിള്ളി ദുർഗാക്ഷേത്രത്തിലെ താത്കാലിക ശാന്തിക്കാരൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിഷ്ണുവിനെ ജാതി പറഞ്ഞു അധിക്ഷേപിച്ച തത്തപ്പിള്ളി സ്വദേശി ജയേഷിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ ബി.ജെ.പി എസ്.സി മോർച്ച കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ബി.ജെ.പി കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് കൊടുവഴങ്ങ അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സി.ജി. സന്തോഷ്, എസ്.സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രസാദ്, ശശീന്ദ്രൻ, സെക്രട്ടറി ശശി വല്ലപ്പിള്ളി, മായാ പ്രകാശൻ, ഷംസുദീൻ, ലാജുലാൽ, പി. രാധാകൃഷ്ണൻ, കെ.ആർ. രതീഷ്, സജീഷ് തുടങ്ങിയവർ സംസാരിച്ചു.