kalolsavam

കുറുപ്പംപടി: കലോത്സവ വേദിയിൽ ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ടി.ടി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കെതിരെ നടപടി. എയ്ഡഡ് സ്‌കൂളായ ടി.ടി.വി എച്ച്.എസ്.എസ്.എസിലെ ഫിസിക്‌സ് വിഭാഗം അദ്ധ്യാപിക എം. ജയശ്രീക്കെതിരെ അച്ചടക്ക നടപടിയെടുത്ത് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി. അലക്‌സാണ്ടർ നിർദേശിച്ചു. ഹയർസെക്കൻഡറി വിഭാഗം ഭരതനാട്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കാതിരുന്നതിന്റെ പേരിൽ പ്രോഗ്രാം കമ്മിറ്റി ഓഫീസിലെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചെന്ന ആരോപണത്തിൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ മത്സരാർത്ഥിക്ക് താക്കീത് നൽകാനും തീരുമാനിച്ചു. ഒരു മണിക്കൂറോളം നീണ്ട സംഘർഷാവസ്ഥ പൊലീസുദ്യോഗസ്ഥരും സംഘാടകരും ഏറെ പണിപ്പെട്ടാണ് പരിഹരിച്ചത്. മൂകാഭിനയത്തിലെ വിധിനിർണയം സംബന്ധിച്ചുണ്ടായ പ്രതിഷേധത്തിനു പിന്നാലെ മത്സരാർത്ഥികളിൽ ചിലർ എം.ജി.എം സ്‌കൂളിലെ മൂന്ന് ജനൽ ചില്ലുകൾ അടിച്ചു തകർത്ത സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൽ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കിയേക്കും.