മൂവാറ്റുപുഴ: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ(ഐ.എ.എം.ഇ ) യുടെ സെൻട്രൽ റീജിയൺ അത്‌ലറ്റിക് മീറ്റ് നാളെ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. പെരുമറ്റം വി.എം പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിലാണ് കായികമേള സംഘടിപ്പിക്കുന്നത്. 21 സ്കൂളുകളിൽ നിന്നുള്ള 285 കുട്ടികൾ പങ്കെടുക്കും. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ് കായികമേള ഉദ്ഘാടനം ചെയ്യും. കായികമേളയിൽ വിജയികളാകുന്നവർക്ക് ഡിസംബർ 4ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാം. വി.എം. പബ്ലിക് സ്കൂൾ ചെയർമാൻ കെ.എം. അഷറഫ്, പ്രിൻസിപ്പൽ ഡോ. അബ്ദുൽ റഷീദ്, സ്കൂൾ മാനേജർ പി.എം. അബ്ദുൽ റഷീദ്, ജുനൈദ് സഖാഫി, ആഷിക് നാസർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.