shortfilm
പായിപ്ര സർക്കാർ യു.പി സ്കൂളിൽ നിർമ്മിച്ച കുട്ടികളുടെ ഷോർട്ട് ഫിലിം ചലച്ചിത്ര അക്കാ‌ഡമി അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സ്ത്രീ പുരുഷ സമത്വം, കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ തുടങ്ങിയവ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പായിപ്ര സർക്കാർ യു.പി സ്കൂളിൽ 'ഞങ്ങളും" എന്ന ഷോർട്ട് ഫിലിം പുറത്തിറക്കി. സംസ്ഥാന ചലച്ചിത്ര അക്കാഡമി അംഗവും സംവിധായകനുമായ എൻ. അരുൺ പ്രദർശനോദ്ഘാടനം നടത്തി. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംറിംഗ് കമ്മിറ്റി ചെയർമാൻ എം.സി .വിനയൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം പി.എച്ച്.സക്കീർ ഹുസൈൻ ഷോർട്ട് ഫിലിം റിവ്യൂ ചെയ്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികളും അദ്ധ്യാപകരും അഭിനയിച്ച ഫിലിമിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അദ്ധ്യാപകനായ കെ.എം. നൗഫലാണ്.