പറവൂർ: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മുസിരിസ് സിറ്റിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നിർമിച്ച രണ്ട് വീടുകളുടെ താക്കോൽ കൈമാറ്റം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പറവൂർ പട്ടണം ചെറുകര വീട്ടിൽ ലീല ബാലൻ, കാക്കനാട് വീട്ടിൽ സുശീല എന്നിവർക്കാണ് 550 ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾ നിർമ്മിച്ചു നൽകിയത്. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷയായി. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മുസിരിസ് സിറ്റി പ്രസിഡന്റ് ആശിഷ് വിചിത്രൻ, സെക്രട്ടറി ടി.എം. നിസാർ, ഡോ. വിനോദ് കുമാർ, ലക്ഷ്മി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.