കോതമംഗലം: വൈസ് മെൻസ് ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ കൾച്ചറൽ ഫെസ്റ്റ് ജുഗൽബന്ദി - 24 പുതുപ്പാടി മരിയൻ അക്കാഡമി കോളേജിൽ നടന്നു. ഇന്ത്യ ഏരിയ പ്രസിഡന്റ് അഡ്വ. ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. റീജിയൺ ഡയറക്ടർ ഡോ. സാജു എം. കറുത്തേടം, മരിയൻ അക്കാഡമി ഡയറക്ടർ പ്രൊഫ. ബേബി എം. വർഗീസ്, മുൻ ഐ.സി.എം പ്രൊഫ. എം.കെ ബാബു, റീജിയൺ ഡയറക്ടർ പി.ജെ. കുര്യാച്ചൻ, ചെയർമാൻ ടി. പോൾ, ജോർജ് എടപ്പാറ, ലൈജു ഫിലിപ്പ്, ബെന്നി പോൾ, കെ.കെ. അനോഷ് എന്നിവർ പ്രസംഗിച്ചു. ഇന്ത്യ ഏരിയ പ്രസിഡന്റ് വി.എസ്. രാധാകൃഷ്ണൻ, മിസ് ക്യൂൻ ഒഫ് ഇന്ത്യ ഹർഷ ശ്രീകാന്ത് എന്നിവർ മുഖ്യ അതിഥികളായി.