chetthu-tozkaly
അങ്കമാലിയിൽ നടന്ന സി.കെ. കുമാരൻ അനുസ്മരണം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഭാരവാഹിയും സി.പി.എം ജില്ലാ നേതാവുമായിരുന്ന സി.കെ കുമാരന്റെ 29-ാമത് അനുസ്മരണം നടന്നു. അങ്കമാലി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിൽ നടന്ന അനുസ്മരണ യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എൻ. ചെല്ലപ്പൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.വി. രാജൻ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു, സജി വർഗീസ്, എൻ.കെ. സദാനന്ദൻ, ജിത്ത്ലാൽ കെ. രാമൻ എന്നിവർ പ്രസംഗിച്ചു.