gurudeva-kshethram
ശ്രീനാരായണ ഗുരുദേവക്ഷേത്രം കൂത്താട്ടുകുളം

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖാ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠ ദിന വാർഷിക മഹോത്സവത്തിന് നാളെ തുടക്കമാകും. ജനുവരി നാലിന് സമാപിക്കും. ക്ഷേത്രം തന്ത്രി അയ്യമ്പിളി എൻ.ജി. സത്യപാലൻ,​ മേൽശാന്തി എം.കെ. ശശിധരൻ എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. നാളെ രാവിലെ 9.30ന് എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ്‌ പി.ജി. ഗോപിനാഥിന്റെയും സെക്രട്ടറി സി.പി. സത്യന്റെയും സാന്നിദ്ധ്യത്തിൽ കൊടിയേറും. ഡിസംബർ 3ന് വൈകുന്നേരം ചെണ്ടമേളം, ശിങ്കാരി മേളം, മയിലാട്ടം, ശിവ പാർവതി നൃത്തം, കരകാട്ടം തുടങ്ങിയവ‌യുടെ അകമ്പടിയോടെ താലപ്പൊലി രഥ ഘോഷയാത്ര നടക്കും.

എല്ലാ ദിവസവും വൈകിട്ടും അവസാന ദിവസം ഉച്ചക്കും അന്നദാനമുണ്ടാകും. അവസാനദിനം രാത്രി 10 മണിക്ക് മംഗള പൂജയോടെ കൊടിയിറങ്ങുമെന്നും ശാഖ പ്രസിഡന്റ്‌ ഡി. സാജു, വൈസ് പ്രസിഡന്റ്‌ പി.എൻ. സലിംകുമാർ, സെക്രട്ടറി തിലോത്തമ ജോസ് എന്നിവർ അറിയിച്ചു.