കാക്കനാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി. ഹരിഹരൻ അദ്ധ്യക്ഷനായി. ജോയിന്റ് കൗൺസിൽ മുൻ ചെയർമാൻ ജി. മോട്ടിലാൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. പീറ്റർ, എൻ. ജയദേവൻ, എം.ഐ. കുര്യാക്കോസ്, കെ.എം. യൂസഫ്, എൻ.എൻ. സോമരാജൻ, എം. അബ്രാഹാം, പി.എ. ഡേവിഡ് എന്നിവർ സംസാരിച്ചു.