
അങ്കമാലി: തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത് എന്ന മുദ്രാവാക്യമുയർത്തി എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കറുകുറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. എൻ.ആർ.ഇ.ജി യൂണിയൻ ഏരിയാ സെക്രട്ടറി എം.ടി വർഗീസ് ഉദ്ഘാടനം ചെയ്തു ഗ്രേസി സെബാസ്റ്റ്യൻ അദ്ധ്യക്ഷയായി, സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. അനീഷ്,കെ.കെ. ഗോപി, ആൽബി വർഗീസ്,മേരി ആന്റണി, ജോണി മൈപ്പാൻ, രനിത ഷാബു, ടോണി പറപ്പിള്ളി,സുമ തിലകൻ എന്നിവർ സംസാരിച്ചു