മൂവാറ്റുപുഴ: ബൈക്കിടിച്ച് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വാളകം മേക്കടമ്പ് ആനകുത്തിയിൽ പരമേശ്വരനാണ് (കുഞ്ഞുമോൻ 75) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ വാളകം പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം.റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ. പരേതയായ രാധ. മക്കൾ: പ്രീത, പ്രീജ, പ്രവീൺ. മരുമക്കൾ: ജയൻ, രാജേഷ്, ആശ.