കൊച്ചി: എറണാകുളം. കോ-ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റി ഭരണ സമിതി പ്രസിഡന്റായി അഡ്വ. സെബാസ്റ്റ്യൻ സി. കാപ്പനെയും വൈസ് പ്രസിഡന്റായി ഇക്ബാൽ വലിയവീട്ടിലിനെയും എതിരില്ലാതെ തിരഞ്ഞെടുത്തു. 28 വർഷമായി ഭരണസമിതി ഭാരവാഹികളാണ് ഇരുവരും. ഭരണ സമിതി ഡയറക്ടർമാരായി കെ.വി. ജോസഫ് മാത്യു, പി.വൈ. മത്തായി, ജോൺസൻ ജോസഫ്, എലിസബത്ത് ഫിലിപ്പ്, എം.എസ്. ജയ, ചന്ദ്രഹാസൻ, കിഷൻ ചന്ദ്, ക്രിസ്റ്റോ സണ്ണി, അന്നു സെബാസ്റ്റ്യൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.