പറവൂർ: ആലുവ തന്ത്രവിദ്യാപീഠം ഏർപ്പെടുത്തിയ കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്കാരം ലഭിച്ച മടപ്ളാതുരുത്ത് ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാപീഠം രക്ഷാധികാരി കെ.കെ. അനിരുദ്ധൻതന്ത്രിയെ അനുമോദിക്കാനായി ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗുരുവന്ദനം പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു. അഡ്വ. ടി.ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. എം.സി. സാബുശാന്തി, പ്രകാശൻ തുണ്ടത്തുംകടവ്, കെ.കെ. ശശിധരൻതന്ത്രി, ടി.പി. സൗമിത്രൻതന്ത്രി, വേണുഗോപാൽതന്ത്രി, യു.പി. സലിം, എം.എം. പവിത്രൻ, എ.ആർ. മോഹനകൃഷ്ണൻ, വി.എൻ. സന്തോഷ്, ആ.ഭാ. ബിജു, കെ.എസ്. ശിവദാസ്, ടി.എം. സുദർശനൻ ശാന്തി, കെ.ഡി. ജയലാൽശാന്തി, വി.എസ്. അരുൺശാന്തി തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 14ന് പറവൂർ ടൗൺഹാളിലാണ് ഗുരുവന്ദനം. അമ്മൻകോവിൽ ക്ഷേത്രത്തിന് എതിർവശത്തുള്ള കെട്ടിടത്തിലാണ് സ്വാഗതസംഘം ഓഫീസ്.