പറവൂർ: തത്തപ്പിള്ളി ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽ വച്ച് ജാത്യാധിക്ഷേപം ഏറ്റുവാങ്ങേണ്ടിവന്ന തത്കാലിക ശാന്തിയും സംസ്കൃത ബിരുദധാരിയുമായ വിഷ്ണുശാന്തിയെ അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന സംഘടനാ സെക്രട്ടറിയും വൈശാഖ് വാസ്തു ജ്യോതിഷ സേവനകേന്ദ്രം ഡയറക്ടറുമായ ജയകൃഷ്ണൻ എസ്. വാര്യർ, അജി കല്പടയിൽ എന്നിവരുടെ നേതൃത്വത്തിൽ നീറിക്കോടുള്ള വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ജാതി അധിക്ഷേപം നടത്തിയപ്പോൾ യാതൊരു പ്രതികരണവുമില്ലാതെ ശ്രീകോവിൽ കയറിയിരുന്നു ദേവി ബിംബത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞ വിഷ്ണു ശാന്തി ഉദാത്തമായ ഒരു സംസ്കാരത്തിന്റെ പിന്തുടർച്ചാവകാശിയാണെന്ന് ജയകൃഷ്ണൻ എസ്. വാര്യർ പറഞ്ഞു. അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന സംഘടന ജനറൽ ജനറൽ സെക്രട്ടറി ശ്രേയസ് എസ്. നമ്പൂതിരി ഫോണിലൂടെ പിന്തുണ അറിയിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് ശാരീരിക് ശിക്ഷൺ പ്രമുഖ് ടി.എ. സുധി, കുടുംബ പ്രബോധൻ പ്രമുഖ് ഇ.സി. സൈജു, എ.കെ. ഷാജി, ടി.എസ്. സജീഷ് എന്നിവർ സന്നിഹിതരായി.