തൃപ്പൂണിത്തുറ: പൂത്തോട്ട ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വികസന സംരക്ഷണ സമിതി നടത്തിയ വിശദീകരണ സമ്മേളനം ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ പൊതുമരാമത്ത് വകുപ്പ് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിലുള്ള വീഴ്ചയാണ് നിർത്തലാക്കിയ കിടത്തി ചികിത്സ പുനരാരംഭിക്കാനുള്ള തടസമെന്നും രോഗികളെ കൊണ്ടുപോകാൻ ലിഫ്റ്റോ, റാമ്പോ വേണമെന്നും അദ്ദേഹം പറഞ്ഞു. എം.പി. ജയപ്രകാശൻ അദ്ധ്യക്ഷനായി. സാഹിത്യകാരൻ എ.കെ. രവീന്ദ്രൻനായരെ ആദരിച്ചു. ജനറൽ കൺവീനർ കെ.ടി. വിമലൻ, പഞ്ചായത്ത് അംഗം എം.പി. ഷൈമോൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, പൂത്തോട്ട എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി അരുൺകാന്ത്, വൈസ് പ്രസിഡന്റ് പി.ആർ. അനില, രാധാകൃഷ്ണൻ കടവുങ്കൽ, സി.വി. കുര്യാക്കോസ്, എ.കെ. രവീന്ദ്രൻ നായർ, ദാമോദരൻ തോപ്പിൽ, കമൽഗിപ്ര, കെ. മനോജ്, സാബു പൗലോസ്, ഉദയംപേരൂർ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.