
കൊച്ചി: ഡിസംബർ 18 മുതൽ 20 വരെ ബംഗളൂരുവിൽ നടക്കുന്ന സോലാപൂർ ഗാർമെന്റ് മാനുഫാക്ച്ചറിംഗ് അസോസിയേഷന്റെ എട്ടാമത് ഇന്റർനാഷണൽ യൂണിഫോം മാനുഫാക്ച്ചറേഴ്‌സ് ഫെയർ മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. അഞ്ച് വർഷത്തിനുള്ളിൽ ലോക യൂണിഫോം വിപണി 2500 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഫെയർ ചെയർമാൻ സുനിൽ മെങ്ങ്ജി പറഞ്ഞു. യൂണിഫോം നിർമ്മാതാക്കൾ, മൊത്തവിതരണക്കാർ തുടങ്ങിയവർ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കും. 120 പ്രമുഖ ബ്രാൻഡുകൾ പതിനായിരത്തിലേറെ ഡിസൈനുകളിലുമാണ് യൂണിഫോം തുണിത്തരങ്ങളും 25,000 ത്തോളം ഡിസൈനുകളിലുള്ള യൂണിഫോം ഫാബ്രിക്കും അവതരിപ്പിക്കുന്നത്. ബംഗളൂരു ജയമഹലിലെ ശ്രീനഗർ പാലസ് ഗ്രൗണ്ടിലെ ഗേറ്റ് നമ്പർ എട്ടിലാണ് പ്രദർശനം.
സ്‌കൂൾ യൂണിഫോം, ബെൽറ്റ്, ടൈ, സ്പോർട്സ് വെയർ യൂണിഫോം, ലോഗോസ്, വിന്റർ വെയർ, കോളേജ് യൂണിഫോം, ഷൂ, സോക്സ്, യൂണിഫോം തുണിത്തരങ്ങൾ, സ്‌കൂൾ ബാഗ്, ഹോസ്പിറ്റൽ യൂണിഫോം തുടങ്ങിയവ പ്രദർശനത്തിനുണ്ടാകും.