ചോറ്റാനിക്കര: കണയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഡിസംബർ ഒന്നിന് രാവിലെ 6 മുതൽ 10വരെ സുകൃതഹോമം നടത്തും. ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ പ്രസാദ് നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമികരാകും. തുടർന്ന് പ്രൊഫ. സരിത അയ്യരുടെ പ്രഭാഷണം, പ്രസാദംഊട്ട്. ക്ഷേതം മേൽശാന്തി ചേടിക്കുന്നത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം ഊരാളൻ പള്ളിപ്പുറത്തുമന നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.