
പിറവം: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് നഗരസഭ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി.സി.പി..എം ഏരിയ സെക്രട്ടറി പി.ബി രതീഷ് ഉദ്ഘാടനം ചെയ്തു. കെ.ആർ ശശി അദ്ധ്യക്ഷനായി. സി.കെ പ്രകാശ്, സോമൻ വല്ലയിൽ, എം.എം ജോസഫ്, അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്പ്, ജേക്കബ് പോൾ എന്നിവർ സംസാരിച്ചു.