പറവൂർ: തത്തപ്പിള്ളി ശ്രീദുർഗാദേവി ക്ഷേത്രത്തിലെ വിഷ്ണുശാന്തിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ കേരളാ സാംബവർ സൊസൈറ്റി പറവൂർ താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതി ജയേഷിനെതിരെ ഉടൻ നിയമനടപടി സ്വീകരിക്കണമെന്ന് സൊസൈറ്റി താലൂക്ക് സെക്രട്ടറി എം. ലെനിൻ ആവശ്യപ്പെട്ടു.