water

ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി സ്ഥാപിച്ച 1.4 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അദ്ധ്യക്ഷയായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 29,78,900 രൂപയും ആലങ്ങാട് പഞ്ചായത്ത് 21.21 ലക്ഷം രൂപയും ചിലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്.പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം കെ.വി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കൊച്ചുറാണി ജോസഫ്, ശ്രീലത ലാലു, ജനപ്രതിനിധികളായ പി.എ അബൂബക്കർ, പി.ആർ ജയകൃഷ്ണൻ, റാണി മത്തായി എന്നിവർ സംസാരിച്ചു.