cpm
കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനുളള ഭരണസമിതിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജനകീയ മാർച്ച് സംഘടിപ്പിച്ചു. മോറക്കാലയിൽ നിന്ന് മാർച്ച് ആരംഭിച്ചു. തുടർന്ന് പഞ്ചായത്തിന് മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടേറിയ​റ്റ് അംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. പട്ടിമ​റ്റം ലോക്കൽ സെക്രട്ടറി പി .ടി. കുമാരൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മി​റ്റി അംഗം സി.കെ. വർഗീസ്, ഏരിയ സെക്രട്ടറി കെ.കെ. ഏലിയാസ്, കുന്നത്തുനാട് ലോക്കൽ സെക്രട്ടറി എൻ.വി. വാസു, ഏരിയാ കമ്മി​റ്റി അംഗങ്ങളായ എൻ.എം. അബ്ദുൾ കരിം, സി.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.