തിരുവാണിയൂർ: ചെമ്മനാട് ബോധി ഗ്രാമീണവായനശാലക്ക് ഭരണഘടനാദിനത്തിൽ ഗ്ലോബൽ പബ്ലിക് സ്‌കൂൾ നാനൂറോളം ഇംഗ്ലീഷ് ബാലസാഹിത്യ പുസ്തകങ്ങൾ സംഭാവന ചെയ്തു. ഹെഡ്മിസ്ട്രസ് ഷീബ ചെറിയാനും കുട്ടികളും വായനശാലയിലെത്തി പുസ്തകങ്ങൾ കൈമാറി. പ്രസിഡന്റ് കെ.ആർ. പ്രഭാകരൻ ഭരണഘടനാസന്ദേശം നൽകി. ടി.കെ. സജീവ്, ശ്രീദേവി മധു, ബേസിൽ ജോണി എന്നിവർ സംസാരിച്ചു.